ചങ്ങരംകുളത്ത് കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
November 02, 2026
ചങ്ങരംകുളം: സംസ്ഥാന പാതയിൽ പാവിട്ടുപുറത്ത് കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശിയായ പാർത്തസാരഥി (41) ആണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പാർത്തസാരഥിയെ കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
