തൃത്താല ആലൂരിൽ നിന്ന് കാണാതായ ഫാത്തിമയെ കണ്ടെത്തി

തിരുവനന്തപുരം പള്ളിയിൽ എത്തിയ ഫാത്തിമ വീട്ടുകാരെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടു


തൃത്താല: ആലൂരിൽ നിന്ന് കാണാതായ 54 വയസ്സുകാരി ഫാത്തിമയെ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണി മുതലാണ് ഫാത്തിമയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ ഫാത്തിമയെ കണ്ടെത്തുന്നതിനായി വിവരങ്ങൾ പങ്കുവെച്ച് സഹായം തേടിയിരുന്നു.


തിരുവനന്തപുരത്തെ ഒരു പള്ളിയിൽ എത്തിയ ഫാത്തിമ അവിടെനിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഫാത്തിമയെക്കുറിച്ചുള്ള ആശങ്കയ്ക്ക് വിരാമമായത്.