തൂഫാൻ ജാഗരൺ വൻ വിജയമാക്കും യുഡിഎഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി
കൂറ്റനാട്:സാമൂഹ്യ വിപത്തായി മാറിയിട്ടുള്ള മയക്കു മരുന്ന് മാഫിയക്കെതിരായി നവംബർ 5 ന് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തൂഫാൻ ജാഗരൺ പരിപാടിക്ക് തൃത്താലയിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കുവാൻ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡി എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി ഭാരവാഹികളായ പി.ബാലൻ,പി.ബാലകൃഷ്ണൻ,കെ.ബാബു നാസർ,പി.മാധവദാസ്,കെ.പി.എം.ഷെരീഫ്,മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് എസ്.എം.കെ.തങ്ങൾ,ജനറൽ സെക്രട്ടറി ടി.അസീസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര,മുസ്തഫ തങ്ങൾ,വി.അബ്ദുള്ളക്കുട്ടി,സി.എം.അലി മാസ്റ്റർ,ബാവ മാളിയേക്കൽ എന്നിവർ പങ്കെടുത്തു.
