55 അടി താഴ്ചയുള്ള കിണറ്റിൽ വയോധിക വീണു; രക്ഷിക്കാനിറങ്ങിയ നാട്ടുകാരനും കിണറ്റിൽ കുടുങ്ങി; ഇരുവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
November 03, 2026
കുന്നംകുളം: ചൂണ്ടൽ പഞ്ചായത്ത് 17-ാം വാർഡിലെ ചോട്ടിലപ്പാറ വെട്ടുകാട് കൂനംമൂച്ചി പൊന്നരശ്ശേരി വീട്ടിൽ നാരായണിയമ്മ (77) കിണറ്റിൽ വീണു. ഇവരെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പൊന്നരശ്ശേരി വീട്ടിൽ സുഭാഷും കിണറ്റിൽ കുടുങ്ങി.
ആൾമറയില്ലാത്ത 55 അടി താഴ്ചയുള്ള കിണറ്റിലാണ് അപകടം സംഭവിച്ചത്. കിണറ്റിൽ പത്തടി വെള്ളവും ഏഴടി വ്യാസവുമുണ്ടായിരുന്നു.
വിവരമറിഞ്ഞ് കുന്നംകുളം അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ സേന ഇരുവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൻവറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിനാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ശ്രീജിത്ത്, മധുപ്രസാദ്, ഷെരീഫ്, ഇബ്രാഹിം എന്നിവർ രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
