സ്വർണവിലയിൽ വീണ്ടും വർധനവ്; സംസ്ഥാനത്ത് പവന് 1,02,400 രൂപ



സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 12,800 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,400 രൂപയായി ഉയർന്നു.


അതേസമയം, ഒരു പവൻ സ്വർണാഭരണത്തിന് 12,800 രൂപയും പവൻ സ്വർണാഭരണത്തിന് 1,02,400 രൂപയും അടിസ്ഥാന വിലയായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.


അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.