ഗ്രഡേഷൻ ടീമിൻ്റെ വായനശാലാ സന്ദർശനം സമാപിച്ചു.



കൂറ്റനാട് :പട്ടാമ്പി താലൂക്കിൽ 2026 വർഷത്തിൽ രജിസ്ത്രേഷനുള്ള 113 വായനശാലകളിലും താലുക്ക് ഗ്രഡേഷൻ ടീം നടത്തിയ സന്ദർശനം സമാപിച്ചു. രണ്ടാം തിയ്യതി മുതൽ 19 വരെയാണ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി.പി. ചിത്രഭാനുവിൻ്റെ നേതൃത്വത്തിലുള്ള സംഘം വായനശാലകളിലെത്തിയത്.


വായനാശീലം വർദ്ധിപ്പിക്കുന്നതിന് വായനശാലകൾക്ക് സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളും കലാകായിക രംഗത്തേക്ക് യുവതി യുവാക്കളെ സജ്ജരാക്കുന്നതിനുമുള്ള ഗ്രന്ഥശാലാ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനമാണ് ഗ്രഡേഷൻ ടീം ഊന്നൽ നൽകുന്നത്.


പട്ടാമ്പി തൃത്താല മണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന എല്ലാ ഗ്രന്ഥശാലകളിലും ഗ്രഡേഷൻ ടീം സന്ദർശനം നടത്തിയെന്നും വായനശാലാ പ്രസ്ഥാനത്തിന്പ്രതീക്ഷയേകുന്ന അനുഭവമാണുണ്ടായതെന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി.പി. ചിത്രഭാനു , താലുക്ക് പ്രസിഡൻ്റ് കെ. ജനാർദ്ദനൻ എന്നിവർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം. കെ. പ്രദീപ് , ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ . കൃഷ്ണകുമാർ, സെക്രട്ടറി ഇൻ ചാർജ്ജ് ഒ.രാജൻ, പി.കെ. ബാലചന്ദ്രൻ , വി.എം. രാജീവ്,രാജൻ  മാടായിൽ, 'എൻ . രാജൻ, സജിത് കോഴിക്കോട്, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.