പട്ടാമ്പി റെയിൽവെ സ്‌റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ യാത്രക്കാരൻ ട്രെയിൻ തട്ടി മരിച്ചു

 


പട്ടാമ്പി റെയിൽവെ സ്‌റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ യാത്രക്കാരൻ ട്രെയിൻ തട്ടി മരിച്ചു.മലപ്പുറം കൊളത്തൂർ കുരുവമ്പലം സ്വദേശി ജാഫറാണ് മരിച്ചത്


കഴിഞ്ഞ ദിവസം രാത്രി 12മണിയോടെയായിരുന്നു സംഭവം.തഞ്ചാവൂരിലേക്ക് കല്ല്യാണത്തിന് പോകുവാനായി സുഹൃത്തുകൾക്കോപ്പം പട്ടാമ്പിയിൽ റെയിൽവെ സ്‌റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ എത്തിയ മലപ്പുറം കൊളത്തൂർ കുരുമ്പലം ഇറശ്ശേരി പളളിയാലിൽ ജാഫറാണ് ട്രെയിൻ തട്ടിമരിച്ചത്.49 വയസ്സാണ്.പട്ടാമ്പിയിൽ നിന്നും തൃശ്ശൂരിലേക്കും അവിടെ നിന്ന് തഞ്ചാവൂരിലേക്കും പോകാനായാണ് സംഘം പട്ടാമ്പിയിൽ എത്തിയത്.


ഒപ്പമുണ്ടായിരുന്നവർ റെയിൽപാളം മുറിച്ച് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് കടന്നിരുന്നു.പിന്നാലെ ജാഫറും ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പാളത്തിലൂടെ എത്തിയ ട്രെയിൻ ഇടിച്ച് മരിച്ചത്.തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.