മാതാവിനെ ആക്രമിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
September 20, 2026
മാതാവിനെ ആക്രമിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ മകനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം ബ്ലാങ്ങാട് പോണത്ത് വീട്ടിൽ നൗഫറിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സ്വന്തം മാതാവിനെ ആക്രമിച്ച പ്രതി, വലതു ചെവിയിൽ ഉണ്ടായിരുന്ന അര പവനോളം തൂക്കം വരുന്ന സ്വർണ്ണക്കമ്മൽ ബലപ്രയോഗത്തിലൂടെ ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
