കുറ്റിപ്പാല ക്ഷേത്രമോഷണം: രണ്ടു പേർ പിടിയിൽ



വട്ടംകുളം: കുറ്റിപ്പാല പറക്കോട്ടയിൽ ഭഗവതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. ജബ്ബാർ, ഹാഷിം സേഠ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ 18ഓളം വിളക്കുകളും രണ്ട് ഓട്ടുരുളികളുമാണ് മോഷ്ടിച്ചത്. പ്രതികളെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ ശ്രീലേഷ്, ജിജു കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.