കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി
കൂറ്റനാട്: പൊതുജനങ്ങളെയും കർഷകരെയും ആശങ്കയിലാഴ്ത്തുന്ന തരത്തിൽ നെൽവയലുകളിൽ കക്കൂസ് മാലിന്യം പുറം തള്ളിയതിന്റെ പുറത്തുവന്ന സംഭവത്തിന്റെ ദൃശ്യങ്ങളിൽ .അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കർഷകർ പാട്ടത്തി നെടുത്ത കൂറ്റനാട്ടെ ഒന്നര ഏക്കർ പാടശേഖരത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. സാധാരണക്കാരുടെ അവകാശങ്ങളെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നടപടികൾ ഒരു കാരണവശാലും അനുവദിക്കരുത്.
സംഭവത്തിന്റെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണം.
കുറ്റം തെളിയുന്ന പക്ഷം യാതൊരു രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിലും ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്നും എസ്.ഡി.പി ഐ നാഗലശ്ശേരി
പഞ്ചായത്ത് പ്രസിഡന്റ് മൊയ്തു മണിയാറത്ത്, സെക്രട്ടറി മുഹമ്മദലി, ട്രഷറർ മൻസൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.