ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലിശ്ശേരി സ്വദേശി സുരേഷ് മരണപ്പെട്ടു
September 25, 2026
ചാലിശ്ശേരി:രണ്ടാഴ്ച മുമ്പ് ചാലിശ്ശേരി തണ്ണീർക്കോട് ഹെൽത്ത് സെന്റർ പരിസരത്ത് ബൈക്കും,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുള്ളങ്കുന്നത്ത് സുരേഷ്(45) മരണപ്പെട്ടു.
പിതാവ്:ബാലൻ.മാതാവ്:ശാന്ത.ഭാര്യ:സനൂജ.മക്കൾ:അനയ്കൃഷ്ണ, അജിൻകൃഷ്ണ, അ ദിനവ് കൃഷ്ണ.
സംസ്കാരം ഇന്ന്(25-09-2026)വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്.
