തൃത്താല ഉപജില്ലാ ശാസ്ത്ര മേള സംഘടക സമിതി രൂപീകരിച്ചു.



ഒക്ടോബർ 7, 8,9 തീയതികളിൽ പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന  തൃത്താല ഉപജില്ല ശാസ്ത്ര ഗണിത സാമൂഹ്യ പ്രവൃത്തിപരിചയ ഐടി മേളക്ക്  200 അംഗ  സ്വാഗത സംഘം രൂപീകരിച്ചു.  


ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ഒ ത്യാഗരാജന്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി യോഗം ഉദ്ഘാടനം ചെയ്തു.  


തൃത്താല എ ഇ ഒ കെ പ്രസാദ്, തൃത്താല ബ്ലോക്ക്പഞ്ചായത്ത്‌ മെമ്പർമാരായ രജീഷ, നീതു  നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ Dr TV നിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ പി സുലൈഖ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, മെമ്പർമാരായ അരുൺകുമാർ മുസ്തഫ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ സജിത, HM ശ്രീകല, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എൽ പി എച്ച് എം ടി കെ ബീന , എൽപി പിടിഎ പ്രസിഡണ്ട് അർജുനൻ കെ കെ . എൽ പി എസ് എസ് ജി ചെയർമാൻഡി രാജപ്പൻ , എച്ച് എസ് എസ് - എസ് എസ് ജി ചെയർമാൻ രവി കറ്റശ്ശേരി, SMC വൈസ് ചെയർമാൻ മുരളീധരൻ,  സ്റ്റാഫ്സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.