എം ടി വാസുദേവൻ നായർ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷത്തെ കായികമേള നവീകരിച്ച സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ അരങ്ങേറി.
September 03, 2026
പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദിരാ ദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷൻ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ടി. സാലിഹ് നിർവഹിച്ചു
ശ്രീമതി ജംഷീന ടീച്ചർ, വരാമൻ എൻ കെ, ശ്രീ രാജേഷ് ടി ഫൗസിയ, റീജ കെ, സുജാത കെ, സജീവ് ടി.വി, ദീപ പി എം,അഫ്സൽ പുളിക്കൽ,എന്നിവർ സംസാരിച്ചു.
വേൾഡ് കപ്പ് ഫുട്ബോൾ കൂട്ടായ്മ കൂടല്ലൂർ കുട്ടികൾക്ക് വേണ്ടിയിട്ടുള്ള സ്പോർട്സ് കിറ്റും VRS ഫാർമസി കുമ്പിടി കായികമേളയ്ക്ക് വേണ്ട മെഡിക്കൽ കിറ്റും വിജയികൾക്കുള്ള മെഡലുകൾ ഫിഫ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സ്കൂളിന് സമർപ്പിച്ചു.
കായിക അധ്യാപകൻ ഷബീർ എൻ വി യുടെ നേതൃത്വത്തിൽ മികവാർന്ന പ്രകടനങ്ങളോടെ വിദ്യാർഥികൾ കായികമേള അവിസ്മരണീയമാക്കി
