ഫോർക്ക് ലിഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റപ്പാലം സ്വദേശി മരണപ്പെട്ടു
September 03, 2026
ഫോർക്ക് ലിഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റപ്പാലം സ്വദേശി പടിഞ്ഞാറൻ സൗദിയിലെ ദഅബാനിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) ആണ് മരിച്ചത്. ജിദ്ദ ബവാദിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഭാര്യ: നസീമ. മക്കൾ: നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ (ത്വാഇഫ്). മരുമക്കൾ: നിസാമുദ്ധീൻ, തസ്‌നിം. സഹോദരങ്ങൾ: ഹനീഫ (ഖത്തർ), ഷരീഫ്, സുഹ്‌റ. നിലവിൽ ജിദ്ദ അബ്ഹുർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
