പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.
September 16, 2026
പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം തൃക്കാക്കര സ്വദേശി മോഹൻ കുമാറാണ് മരിച്ചത്.മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തൃക്കാക്കര സ്വദേശി പുതിയായിൽ വീട്ടിൽ 66 വയസ്സുകാരൻ മോഹന കുമാറാണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്.അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
