ലോക ഓസോൺ ദിന* *വാരാഘോഷം* *സംഘടിപ്പിച്ചു
കൂറ്റനാട്:ലോക ഓസോൺ ദിന വാരാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 15 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്ന ചടങ്ങുകളുടെ ഭാഗമായി വാവ്വന്നൂർ ശ്രീപതി എഞ്ചിനിയറിംഗ് കോളേജിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങുകളുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ സി അബ്ദുൾ കരീം. നിർവ്വഹിച്ചു.
ശ്രീപതി എഞ്ചിനിയറിംഗ് കോളേജ് എൻ എസ് എസ് .കോർഡിനേറ്റർ ഉമാനാഥ് പി സ്വാഗതം . ആരംസിച്ചു..പ്രകൃതി സംരക്ഷണ സംഘം പാലക്കാട ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി അഷറഫ് ആൽത്തറ ഓസോൺ വാരാചരണ ബ്രോഷർ കൈമാറി.
ഓസോൺ സൗഹൃദ പൗരന്മാരിക്കണമെന്നും ഓസോൺ പാളിക്ക് ദോഷം വരുത്താത്ത ഉല്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ ഓസോൺ ദിന പ്രതിജ്ഞയായി ചൊല്ലി കൊടുത്തു. ,എൻ എസ് എസ് . വളണ്ടിയർമാരായ സഹൽ, ഷിനാസ് , രുഗ്മ , നവനീത്, സായൂജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.. ഓസോൺ പാളി സംരക്ഷിക്കുന്നതിനായി നാം ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും.. കാലാവസ്ഥ വ്യതിയാനം വളരെയേറെ ശ്രദ്ധയോടു കൂടി കൈക്കാര്യം ചെയ്യേണ്ട വസ്തുതയാണെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു.
