കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

 കുന്നംകുളം ചൊവ്വന്നൂരിൽ  കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി




കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ സ്വദേശി മുതിരംപറമ്പത്ത് വീട്ടിൽ 66 വയസ്സുള്ള രാഗിണിയാണ് മരിച്ചത്. വയോധികയുടെ മൃതദേഹം വെള്ളത്തിൽ പൊന്തി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ്  വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.