എക്സൈസ് വകുപ്പിൻ്റെ "റിലാക്സ്" പദ്ധതി ഉദ്ഘാടനം ചെയ്തു



കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി  എക്സൈസ് വകുപ്പ് വിളയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന "RELACZ" (Rest & Entertainment in Leisure times At Comfort Zones) പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടാമ്പി MLA ശ്രീ. മുഹമ്മദ് മുഹ്സിൻ അവർകൾ   നിർവ്വഹിച്ചു.  


യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനും, ഒഴിവുസമയങ്ങൾ ആരോഗ്യകരമായി ചിലവഴിക്കുന്നതിനുമായി വിനോദത്തിനും വിശ്രമത്തിനുമുള്ള മികച്ചൊരു ഇടമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിളയൂർ കരിങ്ങനാട് കുണ്ടിലുള്ള വോളിബോൾ ഗ്രൗണ്ടാണ് റിലാക്സ് പദ്ധതിക്ക് തിരഞ്ഞെടുത്ത സ്ഥലം. 


ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജയപ്രസാദ് സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സുധാകരൻ അധ്യക്ഷം വഹിച്ചു.   വിളയൂർ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് മുബഷിറ സാബിർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചൈതന്യ സുധീർ, ആരോഗ്യ - വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അമീർ എം ടി, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ വിളയൂർ, കരിങ്ങനാട് കുണ്ട് റിഥം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് സുനേഷ് എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


തുടർന്ന് പട്ടാമ്പി റെയ്ഞ്ചിലെ   അസിസ്‌റ്റൻ്റ് എക്സൈസ്  ഇൻസ്പെക്ടർ കെ.കെ. ബാലകൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ    എക്സൈസ്  ഇൻസ്പെക്ടർ പി. അനിഷ് മോഹൻ നന്ദി പറഞ്ഞു. 


പരിപാടിയിൽ സ്ത്രീകളും കുട്ടികളും യുവാക്കളും  ഉൾപ്പെടെ    നൂറോളം പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നോട്ടീസുകൾ വിതരണം ചെയ്തു. പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെയും ഒറ്റപ്പാലം  എക്സൈസ് സർക്കിളിലെയും ഉദ്യോഗസ്ഥർ  ചടങ്ങിൽ സംബന്ധിച്ചു.