ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമായി



 ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ എട്ടുനോമ്പാചരണത്തിന്  ചൊവ്വാഴ്ച തുടക്കമായി




ചൊവ്വാഴ്ച രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും, മധ്യസ്ഥ പ്രാർത്ഥനക്കും  വന്ദ്യ ഫാ എൻ.കെ. ജേക്കബ് കോറെപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.ഫാ. എൽദോ പോൾ ചേറാടി , ഫാ.ജെയ്സൺ കെ ജോൺ , ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ  എന്നിവർ സഹകാർമികരായി



തുടർന്ന് എട്ടു ദിവസം തുടർച്ചയായി നടക്കുന്ന പ്രാർത്ഥന ഗോപുരത്തിന് തുടക്കമായി


 രാവിലെ  11ന് നടന്ന പകൽ ധ്യാനത്തിന് ബൈജു ക്രാരിയേലി  നേതൃത്വം നൽകി.


വൈകീട്ട് 6.30ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഗാന ശൂശ്രുഷയും തുടർന്ന്   44 മത് എട്ട്നോമ്പ് സുവിശേഷയോഗത്തിന്  ആരംഭമായി  ആദ്യ ദിവസം   ഫാ. ജിനു പള്ളിപ്പാട്ട് വചന സന്ദേശം നൽകി



ബുധനാഴ്ച  രാവിലെ നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ.ഡോ.മാണി രാജൻ കോറെപ്പിസ്കോപ്പ  , ഫാ.ജയേഷ് ജെക്കബ് ,ഫാ നിതിൻ ജോൺ എന്നിവർ കാർമ്മികരാകും



പകൽ ധ്യാനത്തിന് കെ.വി.എൽദോസ് നേതൃത്വം നൽകും.



തുടർ ദിവസങ്ങളിൽ  രാത്രി യോഗങ്ങളിൽ ഫാ. മാത്യൂസ് ജോർജ് തോക്കുപാറ, ഫാ. ജേക്കബ് മഞ്ഞളി, ഫാ. തമ്പി മാറാടി, ഫാ. ഏലിയാസ് അരീക്കൽ തോട്ടകം, ഫാ. മാത്യൂസ് ഈരാളിൽ എന്നിവർ വചനസന്ദേശം നൽകും.



സെപ്റ്റംബർ അഞ്ചിന് രാത്രി 9.30ന് മുട്ടുകുത്തൽ വഴിപാടും നടക്കും. 


സെപ്റ്റംബർ ആറിന് ഞായറാഴ്ച രാവിലെ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ, മലങ്കരയുടെ പ്രകാശഗോപുരം പൗലോസ് ദ്വിതീയൻ ശ്രേഷ്ഠ കാതോലിക്ക ബാവ, ദിവംഗതരായ ഇടവക വൈദികർ എന്നിവരുടെ അനുസ്മരണ സമ്മേളനം നടക്കും.


സെപ്റ്റംബർ ഏഴിന് തിങ്കളാഴ്ച  വൈകീട്ട് സന്ധ്യാനമസ്കാരത്തിന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മുഖ്യകാർമികനാകും. 


തുടർന്ന് രാത്രി ഏഴിന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധമായ എട്ടുനോമ്പ് റാസ നടക്കും തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന  ദൈവമാതാവിന്റെ വിശുദ്ധ സുനോറോ വണക്കം, അത്താഴസദ്യ എന്നിവ നടക്കും.


സെപ്റ്റംബർ എട്ടിന് രാവിലെ  വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് വന്ദ്യ  ഫാദർ. ഡോ രാജൻ മാണി കോർ- എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും.


ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി നേതൃത്വം നൽകും