കുന്നംകുളം ആർത്താറ്റ് വൻ അപകടം;3 വയസ്സുള്ള കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു;മരിച്ചത് എടക്കഴിയൂർ സ്വദേശികൾ.



കുന്നംകുളം: ആർത്താറ്റ് പള്ളിക്ക് സമീപം  വൻ അപകടം. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നു വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11:40 ആണ് അപകടം ഉണ്ടായത്. 


അമിത വേഗതയിൽ എത്തിയ കാർ  നിയന്ത്രണം വിട്ട്  ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന്  ദയ റോയൽ  ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്നയും മരിച്ചിരുന്നു ചികിത്സയിരിക്കുകയാണ് എമിൽ ഐബക്ക് മരിച്ചത്.


 അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായും തകർന്നു അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.