മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു



വട്ടംകുളം : മാണൂരിൽ യൂത്ത് ലീഗ് പ്രവർത്തകരായിരുന്ന 20 യുവാക്കൾ മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീഗ്–കോൺഗ്രസ് രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ പ്രവർത്തകരെ സ്വീകരിച്ചു.