വട്ടെനാട് ഹൈസ്കൂളിലെ 1970-71 എസ് എസ് എൽ സി ബാച്ചിന്റെ പുന:സമാഗമം നടന്നു.

 


വട്ടെനാട് ഹൈസ്കൂളിലെ 1970-71  എസ് എസ് എൽ സി ബാച്ചിന്റെ പുന:സമാഗമം നടന്നു. അര നൂറ്റാണ്ടിന് ശേഷം ഇവർ ആദ്യമായി ഒത്തു ചേർന്നത് അഞ്ച് കൊല്ലം മുമ്പായിരുന്നു. തുടർന്ന് എല്ലാ ഓണക്കാലത്തും ഇവർ ഒത്ത് കൂടാറുണ്ട്. ഇത്തവണയും സ്വദേശത്തും വിദേശത്തുമായി കഴിയുന്ന എഴുപത് വയസ്സ് പിന്നിട്ട പഴയ കൂട്ടുകാർ അമ്പത്തഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഒരുമിച്ച് കൂടിയത് അപൂർവ കാഴ്ചയായി.ടി എം നാരായണൻ, കാസിം, ബഷീർ തട്ടത്താഴത്ത്, വി വി. ബാലകൃഷ്ണൻ, സി കെ രവി, മുത്തു, സരസ്വതി, ദേവദാസ് തുടങ്ങിയവർ സ്കൂൾ ഓർമ്മകൾ പങ്ക് വെച്ചു.