ഖുർആൻ സ്റ്റഡി സെൻ്റർ വാർഷിക പരീക്ഷ കഴിഞ്ഞു
August 31, 2026
കൂറ്റനാട്: ഖുർആൻ സ്റ്റഡി സെൻ്റർ കേരളം വാർഷിക പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടന്നു. പ്രൈമറി തല ഖുർആൻ സ്റ്റഡി മുതൽ ഒമ്പത് കാറ്റഗറിയിലായി വ്യത്യസ്ത പ്രായത്തിലുള്ള പതിനായിരത്തോളം പേരാണ് ഖുർആൻ സ്റ്റഡി സെൻ്ററിന് കീഴിൽ കേരളത്തിനകത്തും പുറത്തുമുള്ള ആറായിരത്തിലധികം കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത്. തൊഴിലാളികൾ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങി വിവിധ തലത്തിലുള്ളവർ പരീക്ഷ എഴുതിയവയരിൽ ഉൾപ്പെടും. ഖുർആൻ അധ്യാപകർക്ക് കീഴിൽ വർഷങ്ങളായി നടക്കുന്ന സെൻ്ററുകളിലൂടെ ഇതിനകം വ്യത്യസ്ത ബാച്ചുകൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. തൃത്താല മേഖലയിലെ പരീക്ഷ പടിഞ്ഞാറങ്ങാടി അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. ഖുർആൻ സ്റ്റഡി കോർഡിനേറ്റർ, സ്റ്റഡി സെൻ്റർ അധാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
