പെട്ടി ഓട്ടോ വൈദ്യുതി തൂണിൽ ഇടിച്ചു
August 31, 2026
കൂറ്റനാട്: പെരിങ്ങോട് കറുകപുത്തൂർ റോഡിൽ എ.കെ.ജിയിൽ പെട്ടി ഓട്ടോ വൈദ്യുതി തൂണിലും സമീപത്തെ വീടിൻ്റെ മതിലിലും ഇടിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കറുകപുത്തൂർ സ്വദേശിയുടേതാണ് വാഹനം. ഡ്രൈവർ ഉറങ്ങിയാതാവാം അപകടകാരണമെന്ന് കരുതുന്നു. ഇദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഇല്ല. 110 കെ.വി ലൈൻ ഉൾപ്പെടെ പോകുന്ന വൈദ്യുതി തൂൺ പൊട്ടി ചെരിഞ്ഞെങ്കിലും വീഴാതിരുന്നതിനാൽ അപായമുണ്ടായില്ല.
