ചാലിശേരി ജനമെത്രിപോലീസ് ജാഗ്രത സമിതി ഇഫ്താർ വിരുന്ന് ഒരുക്കി.



ചാലിശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് ഒരുക്കി. 


ചാലിശേരി പോലീസ്  സ്റ്റേഷൻ ഹൗസ് ഓഫീസർ എം. എൻ ബിജോയ്  ഇഫ്താർ സന്ദേശം നൽകി സ്നേഹത്തിൻ്റേയും പങ്കിടലിൻ്റേയും നന്മയാണ് ഇഫ്താർ നൽകുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു.


സബ് ഇൻസ്പെക്ടന്മാരയ  എസ് ശ്രീലാൽ , ജ്യോതി പ്രകാശ് കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.അരവിന്ദാക്ഷൻ , അസിസ്റ്റൻ്റ് സബ് ഇൻപക്ടർമാരായ  കെ.ജെ ജയൻ  , ഇന്ദിര ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം , ജാഗ്രത സമിതി അംഗം ബഷീർ തങ്ങൾ , മാധ്യമ പ്രവർത്തകരായ എ.സി. ഗീവർ , പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.


  ഈത്തപ്പഴം ,കാരക്ക ,മുന്തിരി ,മാമ്പഴം ,തണ്ണി മത്തൻ എന്നി പഴവർഗ്ഗങ്ങളും എണ്ണ പലഹാരങ്ങളോടെ  നോമ്പുതുറ തുടങ്ങി തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണ വിതരണവും  ഉണ്ടായി. 


സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ,ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു.

 

പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം  ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ ,സുരേഷ് , സജീവൻ , സുനിത സുരേഷ് ,മോഹൻ മഞ്ചേരി  , ,സുധീഷ് , സുനിത ,എൻ.കെ കബീർ , അഡ്വ ഭാസ്കരൻ, നൗഷാദ് ഹാരീസ്  , ഹമീദ് , മുരളി ,  എന്നിവർ നേതൃത്വം നൽകി