പനയുടെ മുകളിൽ കുടുങ്ങിയ പട്ടാമ്പി സ്വദേശിയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി



 മാങ്ങാട് പുളിഞ്ചോട് എന്ന സ്ഥലത്ത് ഉദ്ദേശം 60 അടി ഉയരമുള്ള പനയുടെ മുകളിൽ കുടുങ്ങിയ ഉണ്ണികൃഷ്ണൻ 43 വയസ്സ് എന്ന വ്യക്തിയെ കുന്നംകുളം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി  പനയുടെ മുകളിൽ എത്തി പനമ്പട്ട വെട്ടുമ്പോൾ തളർച്ച ഉണ്ടായതിനെ  തുടർന്ന് പനയിൽ മുകളിൽ കുടുങ്ങുകയായിരുന്നു തുടർന്ന് കൂടെയുള്ളവർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും സേന സംഭവസ്ഥലത്ത് എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ ഈ വ്യക്തിയെ സുരക്ഷിതമായി താഴെയിറക്കി  ആശുപത്രിയിലെത്തിച്ചു.


 സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൻവർ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ജീവനക്കാരായ രഞ്ജിത്ത്, വിപിൻ, ആദർശ്, ജിഷ്ണു, അമൽ,ഇബ്രാഹിം, ശരത്ത്, ശരീഫ് എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു