കാട്ട്പന്നിയിടിച്ച് കറുകപുത്തൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്
March 03, 2026
എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ കാട്ട്പന്നിയിടിച്ച് പിക്കപ്പ് വാഹനം പാടശേഖരത്തിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് പറ്റി. കറുകപുത്തൂർ ചാത്തന്നൂർ ഒഴുവത്ര ആലിക്കൽ വീട്ടിൽ 56 വയസുള്ള പ്രമോദ്കുമാർ, ഭാര്യ 44 വയസുള്ള പ്രബിത എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രി 11.30 ഓടെ കുട്ടഞ്ചേരി പാടശേഖരത്തിന് സമീപമാണ് സംഭവമുണ്ടായത്.
