കറുകപുത്തൂർ - ചാത്തനൂർ പാതയിൽ വാഹനാപകടം.
കൂറ്റനാട്:കറുകപുത്തൂർ - പട്ടാമ്പി പാതയിൽ ചാത്തനൂർ വില്ലേജ് ഓഫീസിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു.ചാത്തനൂർ ചേമ്പ്ര ക്വാറിയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി വില്ലേജിന് സമീപത്തെ വളവിൽ പെട്ടെന്ന് വേഗത കുറച്ചതോടെ, പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ടോറസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഇട്ടോണംഎ.എൽ .പി സ്കൂളിലെ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ പരിക്കുകളൊന്നും പറ്റിയിട്ടില്ല.
കറുകപുത്തൂർ - ചാത്തനൂർ പാതയുടെ നവീകരണ പ്രവൃത്തികൾ നടന്നു വരികയാണ്. അപകടത്തെ തുടർന്ന് ഏതാനും സമയം റോഡ് ഗതാഗതം തടസ്സപ്പെട്ടു. യാതൊരു നിയന്ത്രണവുമില്ലാതെ ചരക്ക് കയറ്റി പോവുന്ന ലോറികൾ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയാണെന്നും പാതയിൽ അപകടങ്ങൾ പതിവായിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.
