അന്തർദേശീയ ലൈൻമാൻ ദിനം ചാലിശ്ശേരി കെ.എസ്.ഇ.ബി.സെക്ഷനിലെ ലൈൻമാൻമാരെ ആദരിച്ചു



ചാലിശ്ശേരി: അന്തർദേശീയ ലൈൻമാൻ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി.ചാലിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻമാരെ ആദരിച്ചു.


ചാലിശ്ശേരി കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എൻജിനീയർ കെ.എ.സോന ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അസിസ്റ്റന്റ് എഞ്ചിനീയർ നിർവഹിച്ചു.


സീനിയർ സൂപ്രണ്ട് ബൈജു മാത്യു ,സബ്ബ് എൻജിനീയർമാരായ വി.സുരേഷ് ബാബു,എസ്.കിജേഷ്,എൻ.പ്രവീൺ,ഓവർസിയർമാരായ കെ.ആർ.ശ്രീനിവാസൻ, കെ.കെ.സുന്ദരൻ,പി.രവി,കെ.കെ.സുബ്രഹ്മണ്യൻ എന്നിവരും ആദരവ് ഏറ്റുവാങ്ങിയ ലൈൻമാൻമാരും,മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.