MSME GOVT OF INDIA ഡൽഹി ഹാട്ടിൽ സംഘടിപ്പിക്കുന്ന പി.എം.വിശ്വകർമ്മഹാട്ട്-2026ൽ ചാലിശ്ശേരിയുടെ അഭിമാനമായി സുധീഷ്



ചാലിശ്ശേരി-: ലോകത്തിന് മുന്നിൽ  പരമ്പരാഗത ഇന്ത്യൻ കരകൗശല വിദഗ്ധർ അവരുടെ കഴിവുകളും, സംസ്കാരവും,പൈതൃകവും പ്രദർശിപ്പിക്കുന്ന പി.എം.വിശ്വകർമ്മ ഹാട്ട്-2026 ഇന്റർനാഷണൽ എക്സിബിഷൻ ജനുവരി 18 മുതൽ 31 വരെ ഡൽഹി ഹാട്ടിൽ നടക്കുന്നു.


Ministry of Micro,Small and Medium Enterprises (MSME)Government of  India സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ എക്സിബിഷൻ  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുന്നു.പ്രസ്തുത മേളയിലേക്ക് കേരളത്തിൽനിന്ന് വിദഗ്ധരായ മൂന്ന് വിശ്വകർമ്മജരെ തിരഞ്ഞെടുത്തതിൽ ഒരാളായി ചാലിശ്ശേരിയുടെ അഭിമാനമായി വലിയവീട്ടു വളപ്പിൽ ദാമോദരൻ മകൻ സുധീഷും ഉൾപ്പെടുന്നു.


ചാലിശ്ശേരി മെയിൻ റോഡിൽ മുലയംപറമ്പത്ത് കാവ് ദേവീ ക്ഷേത്രത്തിന് സമീപം അമൃത വുഡ് ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം നിരവധി ശില്പങ്ങൾ തടിയിൽ നിർമ്മിച്ചിട്ടുണ്ട്.കഥകളി രൂപങ്ങൾ നിർമ്മിക്കുന്ന അപൂർവ്വം കരകൗശല വിദഗ്ധരിൽ ഒരാളാണ് ഇദ്ദേഹം.സുധീഷിന്റെ കരകൗശല കലയിലെ വൈദഗ്ദ്യത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രം മുൻപ് സപ്ലിമെന്റ് ഇറക്കിയിട്ടുണ്ട്.