പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം



 പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.കൊപ്പം മണ്ണേങ്ങോട് വാൾപളളിയാലിൽ മുഹമ്മദ് റാഫിയാണ് മരിച്ചത്.33 വയസ്സാണ്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ്സാണ് എതിരെ വന്ന ബൈക്കിലിടിച്ച് അപകടം സംഭവിച്ചത്.


ഓടികൂടിയ നാട്ടുകാർ യുവാവാിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.കൊപ്പം മുളയൻകാവ് റോഡിന്റെ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ്.

.