കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31ന് കൂറ്റനാട് വച്ച് നടക്കും
കൂറ്റനാട്: പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31-ന് കൂറ്റനാട് വെച്ച് നടക്കും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ ഭാരവാഹികളും പ്രമുഖ നേതാക്കളും പങ്കെടുത്തു.
മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സംഘടനയുടെ സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
യോഗത്തിൽ സംഘടനയുടെ രക്ഷാധികാരികളായ വീരാവുണ്ണി മുള്ളത്ത്, സി. മൂസ പെരിങ്ങോട്, ജില്ലാ പ്രസിഡന്റ് കെ.ജി. സണ്ണി, വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, തൃത്താല മേഖല സെക്രട്ടറി രഘുകുമാർ പെരുമണ്ണൂർ, ജോയിന്റ് സെക്രട്ടറിമാരായ റഹീസ് മുഹമ്മദ്, എസ്.എം. അൻവർ, എ.സി. ഗീവർ ചാലിശേരി തുടങ്ങിയവർസംസാരിച്ചു.
