പട്ടാമ്പിയിൽ അഴുക്ക് ചാലുകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ തള്ളിവിടുന്നു



പട്ടാമ്പിയിൽ അഴുക്ക് ചാലുകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുളളവ തളളി വിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടവരുത്തുന്നതായി മുന്നറിയിപ്പ്.സമീപത്തെ കിണറുകളിലെ വെളളം ഉപയോഗ ശൂന്യമായതായുളള പരിശോധനാഫലവും പുറത്ത് വന്നു.ഇതുമായി ബന്ധപ്പെട്ടുളള നടപടികളും അധീകൃതരുടെ ഭാഗത്ത് നിന്നും തുടങ്ങി


പട്ടാമ്പിയിലെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന അഴുക്കുചാൽ നവീകരണത്തിനിടെയാണ് അഴുക്ക് ചാലിൽ വലിയ തോതിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുളളവ കെട്ടിനിൽക്കുന്നതായി കണ്ടെത്തിയത.പോലീസ് സ്‌റ്റേഷന് സമീപത്തെ ചാലിൽ മലിനജലം കെട്ടിനിൽക്കുന്നതും കണ്ടെതതിയിരുന്നു.അഴുക്കുചാൽ അടഞ്ഞം മലിനജലം കെട്ടി നിൽക്കുന്നത് സമീപത്തെ കിണറുകളിലെ വെളളത്തെയും വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിലെ കിണറിലെ വെളളം തീർത്തും ഉപയോഗശൂന്യമായി മാറി കഴിഞ്ഞു.വെളളത്തിന്റെ കളർ വ്യത്യാസം തേന്നിയതോടെ വെളളം പരിശോധനക്ക് അയച്ചപ്പോഴാണ് അനിയന്ത്രിതമായ കോളിഫോം ബാക്ടീരിയയുടെ  സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ വീടുകിണറുകളിലും സമാനമായ സംഭവം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.നിരത്തരമായി മലിനജലം അഴുക്ക് ചാലിലേക്ക് തുറന്ന് വിടുകയും ഇത്ചാലിൽ കെട്ടി നിൽക്കുകയും ചെയ്യുന്നതും പതിവാണ്.പരാതികൾ വരുമ്പോൾ മാത്രമാണ് അധീകൃതർ പരിശോധനയുമായി രംഗത്തിറങ്ങുന്നത്.പിന്നിട് എല്ലാം പഴയ പടി തന്നെ.


 പ്രദേശത്തെ ഹോട്ടലുൾപടെയുള്ള സ്ഥാപനങ്ങളുടെ കിണറുകളിലെ വെള്ളവും ഇത്തരത്തിൽ മലിനമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ. മഞ്ഞപ്പിത്തമുൾപ്പടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പട്ടാമ്പി നഗരത്തിൽ ഈ ദുരവസ്ഥ അനുഭവപ്പെടുന്നത്.ഇതിനിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനെറ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി ജെ.സി.ബി.ഉപയോഗിച്ച് ചാലുകൾ കീറിയുളള പരിശോധനയും ആരംഭിച്ചു.മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.വിശദമായ പരിശോധന നടത്തുവാനും നിർദ്ദേശം നൽകി