ജനപ്രതിനിധി സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
എം.എം.എ.എൽപി സ്കൂളിൽ ജനപ്രതിനിധി സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും റിട്ട. അഡീഷണൽ ഡയറക്ടർ, ഡിഫൻസ് റിസർച്ച്സെൻ്റർ,ഡൽഹി ഡോ: ടി പി ബാബുരാജ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻ കുട്ടി മുഖ്യാതിഥിയായി.അറ്റഡൻസ് പഞ്ചിങ്ങ് മെഷ്യൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബുവും,ഫസ്റ്റ് എയിഡ് റൂം സവിതഅജിയും സ്പോർട്ട് റൂം സൗമ്യ ഹരീഷും, നവീകരിച്ചു കമ്പ്യൂട്ടർ ലാബ് ആനിവിനുവും ഉദ്ഘാടനം ചെയ്തു.സംയുക്ത ഡയറി തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രസാദ് പ്രകാശനം ചെയ്തു.
ജില്ലാപഞ്ചായത്ത് മെമ്പർ ടി.കെ സുധീഷ് കുമാർ എ. വിജയൻ, സിജി ഷാബു , ജയകുമാരി മുഹമ്മദ്മോനു ,നൗഷാദ് പി., അബ്ദുൾ ഗഫൂർ വിനിത , സന്ധ്യ സുലൈഖസുലൈമാൻ സുഹൈറ, ശാരിക എം ദേവരാജ്, ബാബുനാസർ ഷമീർ ടി.എം, നൗഷാദ് എ എം, നീനു പോൾ, കെ.ടി അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.
