ആധാര്‍ വാട്‌സ്ആപ്പില്‍ കിട്ടണോ; ഇങ്ങനെ ചെയ്താല്‍ മതി
നിത്യജീവിതത്തില്‍ ആധാര്‍കാര്‍ഡിന്റെ ആവശ്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സിംകാര്‍ഡ് എടുക്കല്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡിന്റെ ആവശ്യം ഉണ്ട്. ആധാര്‍ കോപ്പി കൈയ്യില്‍ കൊണ്ടുനടക്കുന്നതല്ലാതെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുളള മാര്‍ഗ്ഗം ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ UIDAI - Unique Identification Authority of India വെബ് സൈറ്റ് സന്ദര്‍ശിച്ചോ ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്നതാണ്. ഇതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാല്‍ ഇതിനൊരു പരിഹാരമാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് UDAI . ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.
എങ്ങനെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
മൊബൈലിലെ കോണ്‍ടാക്റ്റില്‍ 9013151515 എന്ന നമ്പര്‍ സേവ് ചെയ്യുക.
വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ തുറന്ന് ഈ നമ്പറിലേക്ക് Hai അല്ലെങ്കില്‍ നമസ്‌തേ എന്ന് അയക്കുക.
ചാറ്റ്‌ബോട്ട് ഡിജിലോക്കര്‍ സേവനങ്ങളുടെ ഓപ്ഷനുകള്‍ സ്വീകരിക്കുക.
ഉടന്‍തന്നെ ഡിജിലോക്കര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും.
അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് SMS വഴി ഒരു OTP ലഭിക്കും.
OTP വേരിഫിക്കേഷന് ശേഷം നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒരു ലിസ്റ്റ് കാണാന്‍ സാധിക്കും.
ഇത് PDF ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ Adhar എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ അത് നിങ്ങളുടെ വാട്‌സ് ആപ്പ് ആപ്ലിക്കേഷനില്‍ നേരിട്ട് സേവ് ചെയ്യപ്പെടും.
ഈ സേവനം ഒരേ സമയം ഒരു PDF അല്ലെങ്കില്‍ ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ആധാര്‍ നമ്പര്‍ ഡിജി ലോക്കറുമായി ലിങ്ക് ചെയ്യേണ്ടതും ആവശ്യമാണ്. ഇനി ആധാര്‍ ഡിജിലോക്കര്‍ അക്കൗണ്ടില്‍ കാണിക്കുന്നില്ല എങ്കില്‍ വാട്‌സ് ആപ്പ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡിജി ലോക്കര്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലോ അത് ലിങ്ക് ചെയ്യാവുന്നതാണ്.
