പേവിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്തു



തൃത്താല പറക്കുളം: കല്ലടത്തൂരിൽ രണ്ടു പശുക്കൾ പേവിഷബാധയേറ്റു ചത്തു. ലക്ഷ്മി നിവാസിൽ സുഭേദയുടെ പശുക്കളാണു ചത്തത്. എങ്ങനെയാണു പേവിഷബാധ ഏറ്റതെന്നു വ്യക്തമല്ല. അസുഖലക്ഷണങ്ങൾ കാണിച്ച പശുക്കളെ ഡോക്ടറെ വരുത്തി പരിശോധിച്ച പ്പോഴാണ് പേവിഷബാധയാണെന്നു വ്യക്‌തമായത്.



 അധികൃതരുടെ നിർദേശപ്രകാരം വീട്ടുകാർ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ഇവയുടെ പാൽ തിളപ്പിക്കാതെ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ കുത്തിവയ്പ് എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. മേഖലയിൽ തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി വേണമെന്നു നാട്ടകാർ ആവശ്യപ്പെട്ടു.