സ്വർണവില റെക്കോർഡില്‍ നിന്നും താഴേക്ക്



കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റ ദിവസം തന്നെ മൂന്നും നാലും പ്രാവശ്യമായി വര്‍ധിച്ച് നിന്ന വില ഇന്നലെ ഉച്ചയോടുകൂടി കുറയുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നലെ ഏറ്റവും ഉയര്‍ന്ന വില 22 കാരറ്റ് 1 ഗ്രാമിന് 14,415 രൂപയും പവന് 1,15,320 രൂപയും ആയിരുന്നു. ചരിത്ര നിലവാരത്തിലാണ് വില കുതിച്ചുകയറിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില അല്‍പ്പമൊന്ന് കുറഞ്ഞു.


വൈകുന്നേരം 4.30 ക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയും പവന് 840 രൂപ കുറഞ്ഞ് 1,14,840 രൂപയിലും എത്തിയിരുന്നു. ഇന്നും വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലയില്‍ തല്‍കാലം അല്‍പം കുറവുണ്ടെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്നും വലിയ വിലക്കുറവുണ്ടാകാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വില കുതിക്കാന്‍ തുടങ്ങിയതോടുകൂടി സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. ഇത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.