മൂന്നാമത് ശ്രീ മുലയംപറമ്പത്തമ്മ പുരസ്കാരം സമർപ്പിച്ചു.



ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ  മകര ചൊവ്വമഹോൽസവത്തിൻ്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്യത്തിൽ മൂന്നാമത് ശ്രീ മുലയംപറമ്പത്തമ്മ പുരസ്കാര സമ്മർപ്പണം നടത്തി.


കേന്ദ്രപൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ഏഴിന് ക്ഷേത്രമൈതാനത്ത് ഭദ്രദീപം തെളിയിച്ചു.   തുടർന്ന് 4 പതിറ്റാണ്ടിനപ്പുറം ക്ഷേത്രങ്ങളിൽ  ഇലത്താളം നടത്തിയ കലാകാരൻ കണ്ണാലത്ത് മോഹനന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.കെ മുരളി  ശ്രീ മുലയപറമ്പത്തമ്മ പുരസ്കാരം നൽകി.


പൂരാഘോഷത്തിന് ആനയുടെ ഏക്കതുക  ഒഴിവാക്കി അഞ്ച് ലക്ഷം രൂപക്ക് പാവപ്പെട്ട കുടുംബത്തിൻ്റെ വീട് പുനർമ്മിച്ച നൽകി മാതൃകയായ  നവയുഗ പുരാഘോഷ കമ്മിറ്റിക്ക് സെകട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് ആദരവ്നൽകി കെ.കെ പ്രേമൻ ഏറ്റു വാങ്ങി മകര ചൊവ്വയുടെ ഭാഗമായി വൈകീട്ട് നാടൻ വേലകളായ തിറ, പൂതൻ എന്നിവ ക്ഷേത്രത്തിലെത്തിരാത്രി തിരുവനന്തപുരം ജോസ്കോ ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായി മാർച്ച് ഒന്നിനാണ്  പ്രസിദ്ധമായ മുലയംപറമ്പത്ത് പൂരാഘോഷം നടക്കുക.



പരിപാടികൾക്ക് കേന്ദ്രപൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് കെ.കെ മുരളി കുന്നത്തേരി ,സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക്  , ട്രഷറർ സി. കെ സുഷി ആലിക്കര ,വൈസ് പ്രസിഡൻറ് ജയൻ, ജോയിൻസെക്രട്ടറി പ്രശാന്ത് കല്ലുപുറം  , രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ, പ്രദീപ് ചെറുവാശ്ശേരി, എക്സ്ക്യൂട്ടീവ് അംഗങ്ങളായ രതീഷ് , ദിബീഷ് , നിഷാദ് ,  സുബി, ഗിരിഷ്,സുനിഷ്സജിത്ത്  എന്നിവർ നേതൃത്വം നൽകി.