സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും വര്‍ധിച്ച് സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും വര്‍ധിച്ച് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വീണ്ടും വര്‍ധിച്ചു. ഇതോടെ പവന്റെ വിപണി വില 1,08,800 രൂപയിലേക്ക് എത്തി. രാവിലെ ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. 800 രൂപയുടെ വര്‍ധനവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടായത്. 18 കാരറ്റ് ഗ്രാം വില 11, 175 രൂപയും പവന്‍ വില 89,400 രൂപയുമാണ് വര്‍ധിച്ചത്. 640 രൂപയാണ് പവന് വര്‍ധിച്ചത്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡോളര്‍ സൂചിക ഇടിയുന്നത് കൂടുതല്‍ ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനിടയാക്കുന്നുണ്ട്. വന്‍കിട നിക്ഷേപക്കാരും കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുകയാണ്. ആഭരണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വര്‍ണ ഇടപാടുകള്‍ പതിന്മടങ്ങായി ഉയരുന്നത് തന്നെയാണ് മിക്ക ദിവസങ്ങളിലും വില രണ്ട് തവണ ഉയരാന്‍ കാരണം.
