സ്വര്‍ണവില ലക്ഷം തൊട്ടു തൊട്ടില്ല: ഇന്ന് വന്‍ വർധനവ്; വെള്ളി വിലയും മുന്നേറുന്നു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വർധനവ്. ഇതോടെ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. സമീപ ദിവസങ്ങളില്‍ വിലയില്‍ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും വിലവര്‍ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണത്തിന്റെ വില വര്‍ധനവിന്‍റെ പ്രധാന കാരണം.
ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,800 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 12350 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10215 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81720 രൂപയാണ് വിപണി വില. വെള്ളിയുടെ വിലയും വലിയ തോതില്‍ ഉയരുകയാണ് . ഒരു ഗ്രാമിന് 198 രൂപയും 10 ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
