എന്നെ സ്ഥാനാർത്ഥിയാക്കി, പിന്നീട് എല്ലാവരും മുങ്ങി'
തൃത്താല: 'സ്ഥാനാർത്ഥിയായി, പോസ്റ്ററൊട്ടിക്കാനും വീട് കയറാനും എല്ലാവരും കൂടെയായി. എന്നാൽ, തിരഞ്ഞെടുപ്പ് ദിവസം പാതിവഴിയിൽ ഒഴിവാക്കി' തൃത്താല ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ഉണ്ണിക്കൃഷ്ണനാണ് തിരഞ്ഞെടുപ്പ് ദിവസത്തെ ദുരനുഭവം സാമൂഹികമാധ്യമങ്ങളിലൂടെ പരിഭവവും പ്രതിഷേധവുമായി പങ്കുവെച്ചത്.
ചിത്രങ്ങളും പ്രതിഷേധക്കുറിപ്പും വലിയ ചർച്ചയായി. തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിന് ശക്തമായ പ്രതിക്ഷേധം വോട്ടർമാരെ അറിയിക്കാൻ തന്നെയാണ് പ്രസ്താവന നടത്തിയതെന്ന് സ്ഥാനാർഥി പറഞ്ഞു.
.
അതേസമയം, സ്ഥാനാർത്ഥിക്ക് നോട്ടീസും പോസ്റ്ററൊട്ടിച്ചതുൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നതായി ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ പറഞ്ഞു.
'പ്രചാരണത്തിനും പ്രവർത്തകർ കൂടെയുണ്ടായിരുന്നു. വോട്ടെടുപ്പിന് ബൂത്തിനകത്ത് ഏജൻ്റും ഉണ്ടായിരുന്നു. സ്ഥാനാർഥിയുടെ തെറ്റിദ്ധാരണ മുലമോ മറ്റെന്തിങ്കിലും താൽപ്പര്യം മൂലമോ ആവാം ഈ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു
