ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു



 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിൽ മാടത്ത് ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി. സി.ജനറൽ സെക്രട്ടറി പി. മാധവദാസ് ഉദ്ഘാടനം ചെയ്തു. സെയ്താലി അത്താണിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ. വി. അസീബ് റഹ്മാൻ, കോൺഗ്രസ് നേതാക്കളായ എ.പോക്കർ, ഇ.വി. യൂസഫ്, വി.വി.റഷീദ്, വി. ഗോപാലകൃഷ്ണൻ , കെ .വി. സിദ്ദിഖ് അക്ബർ, എ. യൂസഫ്, . പി.പി.മുഹമ്മദ്, എ.വി. മൊയ്തുണ്ണി,  കെ.കണ്ണൻ, ഒ.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു...*ചിത്രം. കട്ടിൽ മാടത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് ഡി.സി.സി. ജനറൽ സെക്രട്ടറി പി. മാധവദാസ് ഉദ്ഘാടനം ചെയ്യുന്നു*