അബുദാബിയിൽ മരണപ്പെട്ട ആലൂർ സ്വദേശി ബിജുവിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിച്ച് സംസ്കരിക്കും
തൃത്താല : പട്ടിത്തറ ആലൂർ സ്വദേശി പാലക്കാപ്പറമ്പിൽ ബിജു (31) കഴിഞ്ഞ വ്യാഴാഴ്ചയാണ് അബുദാബി ബനിയാസിൽ വെച്ച് മരണപ്പെട്ടത്
എക്സ്പേർട്ട് ഇൻ്റർ നാഷണൽ റിക്രൂട്ട്മെൻ്റ് സർവ്വീസ് ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തു വരികയായിരുന്നു മൃതദേഹം കാണുവാനും അന്ത്യോപചാരം അർപ്പിക്കുവാനുമുള്ള സൗകര്യം ഇന്ന് (17.7.25 വ്യാഴം ) വൈകുന്നേരം 5 മണിക്ക് ബനിയാസ് മോർച്ചറിക്ക് സമീപം ഒരുക്കിയിട്ടുണ്ട്
ഇന്ന് രാത്രി അബുദാബിയിൽ നിന്നും 11 : 15 ന് പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിൽ അയക്കുന്ന മൃതദേഹം നാളെ (18.7.25)കാലത്ത് 4 : 45 ന് കോഴിക്കോടെത്തും
വെള്ളിയാഴിച്ച രാവിലെ 7 മണിക്ക് വീട്ടിലെത്തുന്ന മൃതദേഹം പൊതു ദർശനത്തിന് ശേഷം ചെറുതുരുത്തി ശാന്തിതീരത്തിൽ സംസ്കരിക്കും
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നിയമ നടപടികൾക്ക് അബുദാബി ബനിയാസ് കെ എം സി സി ജനറൽ സെക്രട്ടറി അനീസ് പെരിഞ്ചേരി, റഷീദ് വേങ്ങര , ബനിയാസ് കെ എം സി സി പ്രസിഡണ്ട് ശഖീബ് മാടായി , ബി സി അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
മരണവാർത്തയറിഞ്ഞത് മുതൽ കുടംബത്തെ ചേർത്ത് നിർത്തുകയും സമാധാനിപ്പിക്കുകയും ചെയ്ത് നാട്ടിൽ നിന്നും രേഖകൾ യഥാസമയം അയച്ച് നൽകാൻ ശബീർ റാഹി ആലൂർ , തൃത്താല മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിഎ മുഹ്സിൻ, ടി ടി റാഫി ആലൂർ , അബൂദാബി പട്ടിത്തറ പഞ്ചായത്ത് / തൃത്താല നിയോജക മണ്ഡലം / പാലക്കാട് ജില്ലാ കെ എം സി സി ഭാരവാഹികൾ ഉനൈസ് കുമരനല്ലൂർ , റഷീദ് തുറക്കൽ എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു.
അച്ഛൻ : വേലായുധൻ എന്ന അപ്പുക്കുട്ടൻ (Late) , അമ്മ : അയ്യ സഹോദരി : ശൈലജ സഹോദരൻമാർ : ബൈജു & ഷൈജു