കടവല്ലൂരിൽ തെരുവുനായ ആക്രമണം: അഞ്ചു വയസ്സുകാരന് കടിയേറ്റു



കടവല്ലൂർ അമ്പലംസ്റ്റോപ്പിന് സമീപം കോട്ടപ്പുറത്ത് സന്ദീപിന്റെ മകൻ ശ്രേയേഷിനാണ് കടിയേറ്റത്.ഇന്ന് വൈകിട്ട് അഞ്ചരയോടെ  വീടിന് മുന്നിൽ വച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്.


കുട്ടിയെ ഉടൻതന്നെ പഴഞ്ഞി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.കടവല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ് ശ്രേയേഷ്.