ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ പുത്തനത്താണി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു



ബഹ്റൈനിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്ത  മലപ്പുറം പുത്തനത്താണി  പുന്നത്തല ഇടമന സ്വദേശി നെയ്യത്തൂർ മുഹമ്മദ് (കുഞ്ഞിപ്പ) എന്നവരുടെ മകൻ മുഹമ്മദ് അഫ്സൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മരണപ്പെട്ടു . ലാൻഡ് ചെയ്തതിനുശേഷം ഉടൻതന്നെ അടുത്തുള്ള ഹോസ്പിറ്റൽ കൊണ്ടുപോയങ്കിലും മരണം സംഭവിച്ചിരുന്നു.