സിവി ബാലചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച യൂത്ത്കോൺഗ്രസ് നേതാവിന് നേരെ അസഭ്യ വർഷം; നിസാർ കുമ്പിളക്കെതിരെ കേസ്
കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അസഭ്യവര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രഹ്‌മണ്യനെതിരെയാണ് അസഭ്യവര്‍ഷം. അസഭ്യവര്‍ഷം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന, സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുന്ന നിസാര്‍ കുമ്പിളയ്‌ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിനതിരെ സി വി ബാലചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. നൂലില്‍ കെട്ടിയിറക്കിയ നേതാവാണ് വി ടി ബല്‍റാമെന്നും വി ടി ബല്‍റാമിന്റെ നയങ്ങള്‍ കാരണമാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് ഈ ആരോപണങ്ങള്‍ വഴിവെച്ചു.
ഇതിനിടെയാണ് സുബ്രഹ്‌മണ്യന്‍ സി വി ബാലചന്ദ്രനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 'തൃത്താലയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സുഖദുഃഖങ്ങളില്‍ എന്നും കൂടെ നില്‍ക്കുന്ന നേതാവ് സി വി ഞങ്ങളുടെ ഓഫീസില്‍' എന്ന് ക്യാപ്ഷനോടെയായിരുന്നു സുബ്രഹ്‌മണ്യന്‍ ബാലചന്ദ്രന്റെ ചിത്രം പങ്കുവെച്ചത്
ഈ പോസ്റ്റിന് താഴെയാണ് നിസാര്‍ അധിക്ഷേ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാലെ സുബ്രഹ്‌മണ്യന്‍ തൃത്താല പൊലീസിനും, എസ്‌സി -എസ്ടി കമ്മീഷനും പരാതി നല്‍കി. ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, വി ടി ബൽറാം തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ളയാളാണ് നിസാര്‍