എസ്എസ്എഫ് കൂറ്റനാട് സെക്ടർ സാഹിത്യോത്സവിന് നാളെ തുടക്കം



കേരളത്തിലുടനീളം നടത്തപ്പെടുന്ന സർഗ്ഗ കലാമേളയായ സാഹിത്യോത്സവിന്റെ കൂറ്റനാട് സെക്ടർ ഘടകത്തിന് നാളെ തുടക്കം. 13 യൂണിറ്റുകളെ അണിനിരത്തിയാണ് കൂറ്റനാട് സെക്ടർ സാഹിത്യോത്സവ് നടത്തുന്നത്.

 നാളെ തുടങ്ങുന്ന പരിപാടിക്ക് എട്ടാം തീയതി വൈകിട്ട് സമാപനം കുറിക്കും. വിവിധ കലാപരിപാടികൾ സെക്ടറിലെ കീഴിൽ നടത്തപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് ഇരുപത്തിയെട്ടാമത് സാഹിത്യോത്സവാണ് നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.