വിറ്റ്നസ് ന്യൂസ് ഇടപെടൽ ഫലം കണ്ടു. മല റോഡ് ചാലിശ്ശേരി റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ തുടങ്ങി


മാസങ്ങളായി യാത്ര യോഗ്യമല്ലാത്ത വിധം തകർന്നടിഞ്ഞ മല റോഡ് ചാലിശ്ശേരി റോഡിൽ താൽക്കാലിക  പണികൾ തുടങ്ങി.

യാത്രാ ദുരവസ്ഥയെ  അധികരിച്ച  കഴിഞ്ഞ ദിവസങ്ങളിൽ വിറ്റ്നസ് ന്യൂസ് ഒരു കവറേജ് തയ്യാറാക്കിയിരുന്നു. അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് തുടർന്ന് എംഎൽഎ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. തുടർന്നാണ് താൽക്കാലിക നീക്കവുമായി റോഡിന്റെ അധികാരികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

 കഴിഞ്ഞദിവസം ടാറിങ്ങിനായി റോഡിലേക്ക് തള്ളിക്കൊണ്ട് കൂട്ടിവെച്ച് മെറ്റലിൽ ഇടിച്ച് ഇരുചക്രയാത്രികന് അപകടം ഉണ്ടാവുകയും തുടർന്ന് തൃത്താല എംഎൽഎ സ്പീക്കർ  എം ബി രാജേഷ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ഇടപെടൽ നടത്തിയത്.