ചാലിപ്പുറത്ത് നിന്ന് വേൾഡ് റെക്കോർഡുമായി സാബിത്





കൂറ്റനാട് : കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സംഖ്യകൾ ചേർക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചതിലൂടെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി ഇരിക്കുകയാണ് ചാലിപ്പുറം സ്വദേശി സാബിത് (18) . അതിവേഗം 100 സംഖ്യകൾ കാൽക്കുലേറ്റർ ഉപയോഗിച്ച് ചേർക്കുക എന്നതായിരുന്നു റെക്കോർഡിന്റെ ലക്ഷ്യം.

 81 സെക്കൻഡിൽ സാബിത് ലോകറെക്കോർഡ് മറികടക്കുകയായിരുന്നു. ജൂൺ എട്ടിനാണ് ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുന്നത്. പിന്നീട് ഏഷ്യൻ റെക്കോർഡും ഇന്ന് ലോക റെക്കോർഡും സാബിത്തിനെ തേടി വരികയായിരുന്നു.




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന ഫെയ്സ് ക്യാമ്പസ്സിലെ സിവിൽ സർവീസ് പരിശീലന വിദ്യാർത്ഥിയാണ് സാബിത്ത്. തന്റെ നേട്ടത്തിന് പിന്നിൽ ഫെയ്സ് ക്യാമ്പസിലെ പരിശീലനങ്ങളും പ്രോത്സാഹനങ്ങളമാണെന്ന് സാബിത്ത് പറയുന്നു. ചാലപ്പുറം കുണ്ടുകുളങ്ങര വീട്ടിൽ ബഷീറിന്റെയും നസീമയുടെയും മകനാണ് സാബിത്ത്. സഹോദരൻ : അമീർ സുഹൈൽ