എന്നാൽപ്പിന്നെ നിങ്ങൾ അനുഭവിച്ചോ”സംരക്ഷണം ആവശ്യപ്പെട്ട് വിളിച്ച യുവതിക്ക് വനിത കമ്മീഷന്റെ മറുപടി;കമ്മീഷനിൽ പരാതിപ്പെടുവാൻ സ്ത്രീകൾക്ക് ഭയമോ?

തിരുവനന്തപുരം : വനിതാ കമ്മീഷനിൽ പരാതിപ്പെടാൻ സ്ത്രീകൾ ഭയപ്പെടുന്നു എന്നതാണ് ഇപ്പോൾ പുറത്തുവന്ന പുതിയ വിവരങ്ങൾ. ചടയമംഗലം സ്വദേശി വിസ്മയ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌തത് കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ സമാന സംഭവങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി അരങ്ങേറുന്നു. വനിതാ കമ്മീഷനിൽ പരാതിപ്പെട്ടാൽ മതിയല്ലോ എന്ന ചോദ്യം മുന്നിൽ നിൽക്കുമ്പോൾ ആണ് കേരള വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈന്റെ സ്ത്രീകളോടുള്ള പ്രതികരണം പുറത്തുവന്നത്.മനോരമ ചാനൽ സംഘടിപ്പിച്ച പരുപാടിയിൽ പരാതി പറയുവാൻ വിളിക്കുന്ന സ്ത്രീയോട് മോശമായ രീതിയിലുള്ള പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്

നിങ്ങൾ ഈ പ്രശ്നങ്ങൾ ആരോടെങ്കിലും പറഞ്ഞോ എന്ന് കമ്മിഷൻ ചോദിക്കുമ്പോൾ,ഇല്ല ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല എന്ന് പരാതിക്കാരി മറുപടി നൽകുന്നു. എന്നാൽ അനുഭവിച്ചോളു എന്നാണ് വനിതാ കമ്മീഷന്റെ പ്രതികരണം. പരാതി കേൾക്കുവാൻ പോലുമുള്ള ക്ഷമ കമ്മിഷൻ കാണിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് വനിതാ കമ്മീഷൻ രൂപീകരിച്ചത്.

എന്നാൽ പരാതിയുമായി വരുന്ന സ്ത്രീകൾക്ക് നേരെയുള്ള കമ്മീഷന്റെ മനോഭാവം പരാതി നൽകുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്.



സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്വേഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക,

നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെ തിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക റിപ്പോർട്ട് സമർപ്പിക്കുക.സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക,

സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്യോഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്ക പ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും നിവാരണ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്യുക, തുടങ്ങി സമസ്‌ത മേഖലകളിലും സ്ത്രീകൾക്ക് സംരക്ഷണം നൽകുക എന്ന വനിതാ കമ്മീഷന്റെ ലക്ഷ്യം നോക്കുകുത്തിയായി മാറുകയാണ്. സ്ത്രീകളുടെ ആശ്രയമായ

കമ്മീഷന്റെ പ്രതികരണത്തെ വരെ ഭയക്കേണ്ട അവസ്ഥയിലൂടെയാണ് സ്ത്രീകൾ കടന്നുപോകുന്നത്. സ്ത്രീകളെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്നതിൽ വനിതാ കമ്മീഷന്റെ അനാസ്ഥയും ഒരു കാരണമാകുന്നു എന്ന വസ്തുതയിലേക്കാണ് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.